ജോലിയാവശ്യത്തിനായി മക്കയിൽ പോകുന്ന വിദേശികൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങണം

റിയാദ്: ഹജ്ജ് സീസൺ ആരംഭിക്കുന്നതിനാൽ സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മക്കയിൽ പ്രവേശിക്കുന്നതിന് വെള്ളിയാഴ്ച മുതൽ വിലക്ക്. ഓഗസ്റ്റ് 11 വരെയാണ് വിലക്ക്. മക്കയിൽ നിന്ന് വിതരണം ചെയ്‌ത താമസ രേഖയുള്ളവർക്കും ഹജ്ജുമായി ബന്ധപ്പെട്ട ജോലിക്കായി മക്കയിൽ പോകേണ്ടവർക്കും വിലക്ക് ബാധകമല്ല. ജോലിയാവശ്യത്തിനായി മക്കയിൽ പോകുന്ന വിദേശികൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങണമെന്നും നിർദേശമുണ്ട്.

Add Asianetnews as a Preferred SourcegooglePreferred