തബൂക്കില്‍ വെച്ചാണ് ഇയാളുടെ വധശിക്ഷ കഴിഞ്ഞ ദിവസം നടപ്പാക്കിയത്. 

റിയാദ്: സൗദി അറേബ്യയില്‍ സുരക്ഷാ സൈനികനെ കൊലപ്പെടുത്തിയ ഐ.എസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ സൈനികന്‍ അബ്‍ദുല്ല ബിന്‍ നാഷിദ് അല്‍ റശീദിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഹായില്‍ ബിന്‍ സഅല്‍ ബിന്‍ മുഹമ്മദ് അല്‍ അതവി എന്ന സൗദി സ്വദേശിയാണ് പിടിയിലായത്. തബൂക്കില്‍ വെച്ചാണ് ഇയാളുടെ വധശിക്ഷ കഴിഞ്ഞ ദിവസം നടപ്പാക്കിയത്.