Asianet News MalayalamAsianet News Malayalam

അഞ്ച് മാസത്തിനിടെ 30 ലക്ഷത്തോളം ഉംറ വിസകള്‍ അനുവദിച്ചതായി സൗദി അറേബ്യ

തീര്‍ത്ഥാടകരില്‍ 24,37,148 പേരും വിമാനമാര്‍ഗമാണ് രാജ്യത്തെത്തിയത്. 1,47,965 പേര്‍ റോഡ് മാര്‍ഗമുള്ള എന്‍ട്രി പോയിന്റുകള്‍ വഴിയും 10,717 പേര്‍ കടല്‍ മാര്‍ഗവും സൗദി അറേബ്യയില്‍ പ്രവേശിച്ചു. കഴിഞ്ഞ അഞ്ച് മാസത്തെ കണക്ക് പ്രകാരം ഏറ്റവുമധികം ഉംറ തീര്‍ത്ഥാടകരെത്തിയത് പാകിസ്ഥാനില്‍ നിന്നാണ്.

Saudi issued around three million Umrah visas in five months
Author
Riyadh Saudi Arabia, First Published Jan 18, 2020, 10:24 PM IST

റിയാദ്: ഉംറ തീര്‍ത്ഥാടകര്‍ക്കായി സൗദി അറേബ്യ കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ അനുവദിച്ചത് 29,13,170 എന്‍ട്രി വിസകള്‍. ഏറ്റവും പുതിയ വിവരമനുസിച്ച് ഇവരില്‍ 25,95,830 തീര്‍ത്ഥാടകര്‍ ഉംറ നിര്‍വഹിക്കാനായി രാജ്യത്ത് പ്രവേശിച്ചു. ഇതില്‍ തന്നെ 22,10,041 പേര്‍ ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യത്തുനിന്ന് തിരികെ പോയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

തീര്‍ത്ഥാടകരില്‍ 24,37,148 പേരും വിമാനമാര്‍ഗമാണ് രാജ്യത്തെത്തിയത്. 1,47,965 പേര്‍ റോഡ് മാര്‍ഗമുള്ള എന്‍ട്രി പോയിന്റുകള്‍ വഴിയും 10,717 പേര്‍ കടല്‍ മാര്‍ഗവും സൗദി അറേബ്യയില്‍ പ്രവേശിച്ചു. കഴിഞ്ഞ അഞ്ച് മാസത്തെ കണക്ക് പ്രകാരം ഏറ്റവുമധികം ഉംറ തീര്‍ത്ഥാടകരെത്തിയത് പാകിസ്ഥാനില്‍ നിന്നാണ്. 6,10,880 പാകിസ്ഥാനി പൗരന്മാര്‍ ഉംറ നിര്‍വഹിക്കാനെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഇന്തോനേഷ്യയില്‍ നിന്ന് 5,37,894 പേരാണ് ഉംറയ്ക്കെത്തിയത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്ന് 3,07,066 തീര്‍ത്ഥാടകരാണ് സൗദിയിലെത്തിയത്. ഈജിപ്ത്, മലേഷ്യ, തുര്‍ക്കി, അല്‍ജീരിയ, യുഎഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളാണ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. 

Follow Us:
Download App:
  • android
  • ios