Asianet News MalayalamAsianet News Malayalam

സുൽത്താൻ ഖാബൂസിന്‍റെ വിയോഗത്തിൽ സൗദി ഭരണാധികാരികൾ അനുശോചിച്ചു

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ്​ ബിൻ സഈദിന്‍റെ നിര്യാണത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാനും അനുശോചിച്ചു

Saudi leaders sorrowed on demise of sultan qaboos
Author
Riyadh Saudi Arabia, First Published Jan 12, 2020, 10:16 AM IST

റിയാദ്​: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ്​ ബിൻ സഈദിന്‍റെ നിര്യാണത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ രാജകുമാരനും അനുശോചിച്ചു. ഒമാൻ ജനതക്കും മുസ്​ലിം സമൂഹത്തിനും അറബ്​, ഇസ്​ലാമിക ലോകത്തിനും സുൽത്താൻ ഖാബൂസിന്‍റെ നിര്യാണത്തിലൂടെ സംഭവിച്ച നഷ്​ടത്തിൽ ഇരുവരും അതീവ ദുഃഖം രേഖപ്പെടുത്തിയതായും സൗദി റോയൽ കോർട്ട്​ പുറപ്പെടുവിച്ച അനുശോചനക്കുറിപ്പിൽ പറഞ്ഞു.

ആധുനിക ഒമാ​ന്‍റെ ശിൽപിയായ സുൽത്താൻ ഖാബൂസ്​ രാജ്യത്തിന്‍റെ വളർച്ചയിലും അഭിവൃദ്ധിയിലും രാജ്യം ആർജ്ജിച്ച നിരവധി നേട്ടങ്ങളിലും നിർണായക പങ്കുവഹിച്ച ഭരണാധികാരിയായിരുന്നെന്നും ഇരുവരും അനുസ്​മരിച്ചു. ഒമാൻ ജനത അനുഭവിക്കുന്ന ദുഃഖത്തിലും പ്രയാസത്തിലും തങ്ങൾ പങ്കുചേരുന്നതായും അനുശോചനക്കുറിപ്പിൽ പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios