യെമനിലെ ഹുതി വിമര്‍ക്കെതിരെ ആക്രമണം നടത്തുന്ന സൗദി സഖ്യസേനയുടെയും യുഎഇ സൈനിക സംഘത്തിന്റെയും ആസ്ഥാനം ഏദനിലാണ്. ഇവിടം ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണമുണ്ടായത്. എന്നാല്‍ ഇത് മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തിരിച്ചറിയുകയും തകര്‍ക്കുകയുമായിരുന്നു. 

ഏദന്‍: സൗദി സഖ്യസേനാ ആസ്ഥാനം ലക്ഷ്യമിട്ട് ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. യെമനിലെ ഏദനിലുള്ള സേനാ ആസ്ഥാനത്തിന് നേരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന തകര്‍ത്തുവെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യെമനിലെ ഹുതി വിമര്‍ക്കെതിരെ ആക്രമണം നടത്തുന്ന സൗദി സഖ്യസേനയുടെയും യുഎഇ സൈനിക സംഘത്തിന്റെയും ആസ്ഥാനം ഏദനിലാണ്. ഇവിടം ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണമുണ്ടായത്. എന്നാല്‍ ഇത് മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തിരിച്ചറിയുകയും തകര്‍ക്കുകയുമായിരുന്നു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും സഖ്യ സേനാ ഉദ്ദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് തവണ ആക്രമണുണ്ടായെന്നും ചില പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഖ്യസേനാ ആസ്ഥാനത്തിന് സമീപത്ത് നിന്ന് വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികളും അറിയിച്ചു.