Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ വിദേശികൾക്കുള്ള യാത്രാവിലക്ക് പിൻവലിച്ചു​

നിലവിൽ രാജ്യത്തുള്ള സൗദി പൗരന്മാരല്ലാത്ത  എല്ലാവരെയും കോവിഡ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ച് യാത്ര ചെയ്യിക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്​​. എന്നാൽ വിദേശത്ത് നിന്ന് സൗദിയിലേക്ക് വരാൻ  അനുമതിയില്ല. 

saudi lifts ban imposed  on foreigners to travel out of the country
Author
Riyadh Saudi Arabia, First Published Dec 27, 2020, 8:45 PM IST

റിയാദ്​: സൗദി അറേബ്യയിലുള്ള വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ഞായറാഴ്ച പുറത്തുവിട്ട സർക്കുലറിലാണ്​ വിദേശികൾക്ക് മാത്രം യാത്രാനുമതി എന്ന്​ വ്യക്തമാക്കിയിട്ടുള്ളത്​. 

നിലവിൽ രാജ്യത്തുള്ള സൗദി പൗരന്മാരല്ലാത്ത  എല്ലാവരെയും കോവിഡ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ച് യാത്ര ചെയ്യിക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്​​. എന്നാൽ വിദേശത്ത് നിന്ന് സൗദിയിലേക്ക് വരാൻ  അനുമതിയില്ല. ജനിതക മാറ്റാം വന്ന പുതിയ കൊവിഡ് വൈറസ് ചില രാജ്യങ്ങളിൽ പടർന്നുപിടിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ ഒരാഴ്ച മുമ്പ്​ മുഴുവൻ അന്താരാഷ്ട്ര വിമാന  സർവിസുകൾക്കും സൗദി ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു. ഒരാഴ്ചയിലേക്കായിരുന്നു താത്കാലിക വിലക്ക്​. ആ ഒരാഴ്ച തികയുന്ന ഞായറാഴ്ചയാണ് സൗദി സ്വദേശികളല്ലാത്തവർക്ക്​ യാത്ര അനുവദിച്ചുകൊണ്ടുള്ള ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പ്​ വന്നിരിക്കുന്നത്​. 

വിദേശ വിമാന കമ്പനികളെ ഈ ആവശ്യത്തിനായി  സർവിസ്​ നടത്താൻ അനുവദിച്ചിരിക്കുന്നു എന്നാണ്​ സർക്കുലറിൽ പറയുന്നത്​. എന്നാൽ വിമാനം എത്തിച്ചേരുന്ന സൗദിയിലെ വിമാനത്താവളങ്ങളിൽ വിമാനത്തിലെ  ജീവനക്കാർ പുറത്തിറങ്ങി കോവിഡ്​ പ്രോട്ടാക്കോളുകൾ ലംഘിച്ച്​ മറ്റുള്ളവരുമായി ശാരീരിക സമ്പർക്കമുണ്ടാക്കാൻ പാടില്ല. കർശനമായ മുൻകരുതലുകൾ  പാലിച്ചിരിക്കണം എന്ന നിർദേശം നൽകിയിട്ടുണ്ട്​. കോവിഡിന്റെ രണ്ടാം വരവുണ്ടായ രാജ്യങ്ങളിലേക്ക് യാത്ര അനുവദിക്കുകയുമില്ല.

Follow Us:
Download App:
  • android
  • ios