നിരവധി തവണ ഇയാള്‍ ഭാര്യയെ കുത്തി. തുടര്‍ന്ന് യുവതിയും ഗര്‍ഭസ്ഥശിശുവും മരിച്ചു.
റിയാദ്: ഗര്‍ഭിണിയായ ഭാര്യയെയും ഗര്‍ഭസ്ഥ ശിശുവിനെയും കൊലപ്പെടുത്തിയ കേസില്‍ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. അബ്ദുല്ല ബിന്‍ സാബിന്‍ ബിന്‍ മൂസിം അല്‍ മുതൈരിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
ഭാര്യയായ സിറിയന്‍ സ്വദേശി ഖിതാം മുഹമ്മദ് അല്‍ ബുസൈരിയെ ഇയാള്‍ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. നിരവധി തവണ ഇയാള്‍ ഭാര്യയെ കുത്തി. തുടര്‍ന്ന് യുവതിയും ഗര്‍ഭസ്ഥശിശുവും മരിച്ചു. അല്‍ ഖസീം മേഖലയിലെ ഉനൈസ ഗവര്‍ണറേറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാസേന തെളിവുകള്‍ കണ്ടെത്തുകയും കോടതിയില്‍ ഇത് തെളിയിക്കുകയും ചെയ്തു.
നോക്കാന്‍ ഏല്‍പ്പിച്ച കുട്ടിയുമൊത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ച് കാമുകന് അയച്ചു; യുഎഇയില്‍ യുവതിക്ക് ശിക്ഷ
ദുബൈ: നോക്കാന്‍ ഏല്‍പ്പിച്ച കുട്ടിയുമൊത്ത് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അവ കാമുകന് അയച്ചുകൊടുക്കുകയും ചെയ്‍ത യുവതിക്ക് ദുബൈയില്‍ ശിക്ഷ. ഏഷ്യക്കാരിയായ പ്രവാസി വനിതയ്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം യുഎഇയില്‍ നിന്ന് നാടുകടത്താനുമാണ് കോടതി വിധിച്ചത്.
ഒരു യൂറോപ്യന്‍ വനിതയാണ് തന്റെ മൂന്ന് വയസുകാരിയായ മകളെ നോക്കാന്‍ പ്രവാസി വനിതയെ ഏല്‍പ്പിച്ചത്. കഴിഞ്ഞ നവംബറില്‍ ഇവര്‍ ഒരു ഫോണില്‍ മകളുടെ ചില വീഡിയോ ക്ലിപ്പുകള്‍ കാണുന്നത് അമ്മയുടെ ശ്രദ്ധയില്‍പെട്ടു. ജോലിക്കാരിയുടെ തൊഴിലുടമയോട് അമ്മ ഈ വീഡിയോയെപ്പറ്റി അന്വേഷിച്ചപ്പോള്‍ വീഡിയോ ഡിലീറ്റ് ചെയ്‍യുകയായിരുന്നു.
എന്നാല്‍ പിന്നീട് ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കുട്ടിയുടെ അമ്മ വീഡിയോ ക്ലിപ്പുകള്‍ കണ്ടെത്തുകയായിരുന്നു. ഇതില്‍ മൂന്ന് വയസുകാരിയായ തന്റെ മകളോടൊപ്പം യുവതി അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായും ഇവ വാട്‍സ്ആപ് വഴി മറ്റൊരാള്‍ക്ക് അയച്ചുകൊടുത്തതായും കണ്ടെത്തുകയായിരുന്നു. ഇതാണ് പിന്നീട് നിയമനടപടികളിലേക്ക് നയിച്ചത്.
