Asianet News MalayalamAsianet News Malayalam

കൊറോണ​യ്​ക്കെതിരെ പ്രതിരോധ നിർദേശങ്ങളുമായി സൗദി മെഡിക്കൽ വിദ്യാർഥിനിയുടെ വീഡിയോ വൈറൽ

കൊറോണ വൈറസിനെ ഫലപ്രദമായി തടയാനും മുൻകരുതലുകൾ സ്വീകരിക്കാനുമുള്ള മാർഗങ്ങൾ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ ചിത്രം തയാറാക്കിയതാണ്​ ഈ മിടുക്കിയെ മാധ്യമശ്രദ്ധയിൽ എത്തിച്ചത്​.

saudi medical students video getting viral in japan
Author
Tokyo Medical and Dental University, First Published Feb 10, 2020, 5:13 PM IST

റിയാദ്​: മാരകമായ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത്​ എങ്ങനെ? സൗദി വിദ്യാർഥിനിയുടെ വീഡിയോ ജപ്പാനിൽ വൈറൽ. സ്​കോളർഷിപ്പോടെ ടോക്കിയോ മെഡിക്കൽ ആൻഡ്​ ഡെൻറൽ യൂനിവേഴ്​സിറ്റിയിൽ പൊതുജനാരോഗ്യ വിഭാഗത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ റുവൈദ സാലെഹ്​ അൽഅജീമിയാണ്​ ജാപ്പനീസ്​ മാധ്യമങ്ങളുടെ തലക്കെട്ടില്‍ ഇടംപിടിച്ചത്​.

കൊറോണ വൈറസിനെ ഫലപ്രദമായി തടയാനും മുൻകരുതലുകൾ സ്വീകരിക്കാനുമുള്ള മാർഗങ്ങൾ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ ചിത്രം തയാറാക്കിയതാണ്​ ഈ മിടുക്കിയെ മാധ്യമശ്രദ്ധയിൽ എത്തിച്ചത്​. ജപ്പാനിലെ സൗദി എംബസി കൾച്ചറൽ അറ്റാഷെ, വീഡിയോ എംബസിയുടെ ഔദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ പോസ്​റ്റ്​ ചെയ്​തതോടെയാണ്​ ഇത്​ വൈറലായത്​.

പബ്ലിക്​ ഹെൽത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ​ റുവൈദ അൽജീമി പ്രത്യേക വിഷയമായെടുത്തിരിക്കുന്നത്​ പകര്‍ച്ചവ്യാധി നിയന്ത്രണമാണ്​. ​ഉയർന്ന പ്രതി​രോധാവസ്ഥ സൃഷ്​ടിക്കാൻ രോഗത്തെ കുറിച്ചുള്ള അവബോധമാണ്​ ഏറ്റവും അത്യാവശ്യമെന്നും അതുകൊണ്ടാണ്​ ഇത്തരത്തിലൊരു വീഡിയോ ചെയ്​തതെന്നും റുവൈദ മാധ്യമങ്ങളോട്​ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios