റിയാദ്: പൊതുസ്ഥലത്ത് ലൈംഗിക അര്‍ത്ഥമുള്ള പദപ്രയോഗങ്ങള്‍ നടത്തി യുവതികളെ അപമാനിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്ത മൂന്നംഗ സംഘം സൗദി അറേബ്യയിലെ റിയാദില്‍ അറസറ്റില്‍. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവരെ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് അസിസറ്റന്റ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.

സൗദി യുവാക്കളാണ് അറസ്റ്റിലായത്. ഇവര്‍ യുവതികളെ അപമാനിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ നിയമ നടപടികള്‍ക്ക് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് മുമ്പ് ഇവര്‍ക്കെതിരെ പീഡന വിരുദ്ധ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം നടപടികള്‍ സ്വീകരിച്ചാതായും റിയാദ് പൊലീസ് അസിസ്റ്റന്റ് വക്താവ് കൂട്ടിച്ചേര്‍ത്തു.

അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു; 29കാരന്‍ യുഎഇയില്‍ പിടിയില്‍