വിമാനത്തില്‍ എത്ര പേരുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എല്ലാവരും രക്തസാക്ഷികളായെന്ന വിവരം മാത്രമാണ് സൗദി വാര്‍ത്താഏജന്‍സി നല്‍കുന്നത്. അപകടകാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

റിയാദ്: സൗദി വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് ജീവനക്കാരെല്ലാം മരിച്ചതായി സ്ഥിരീകരിച്ചു. തിങ്കഴാള്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന വിമാനമാണ് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് പ്രദേശത്ത് അപകടത്തില്‍ പെട്ടത്. ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പ്രസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.

വിമാനത്തില്‍ എത്ര പേരുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എല്ലാവരും രക്തസാക്ഷികളായെന്ന വിവരം മാത്രമാണ് സൗദി വാര്‍ത്താഏജന്‍സി നല്‍കുന്നത്. അപകടകാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.