മൂന്നാമത് സൗദി ദേശീയ ഗെയിംസ് ഒക്ടോബർ മൂന്ന് മുതൽ
രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ 18 പ്രമുഖ വ്യക്തിൾ ദീപശിഖക്ക് അഭിവാദ്യം അർപ്പിച്ചു. 30 ദിവസമെടുത്ത് 13,000-ലധികം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ദീപശിഖ സൗദി തലസ്ഥാനഗരത്തിൽ തിരിച്ചെത്തിയത്.
റിയാദ്: സൗദി കായികചരിത്രത്തിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്ത ദേശീയ ഗെയിംസിന്‍റെ മൂന്നാം പതിപ്പ് ഒക്ടോബർ മൂന്നിന് റിയാദിൽ ആരംഭിക്കും. ഒക്ടോബർ 17 വരെ നീളുന്ന കായിക മാമാങ്കത്തിെൻറ ഉദ്ഘാടന ചടങ്ങിന് റിയാദിലെ ബോളിവാഡ് സിറ്റി വേദിയാകും. ചടങ്ങ് വർണശബളമാക്കാൻ വിവിധ വിനോദ, സാംസ്കാരിക പരിപാടികളും ലൈവ് മ്യൂസിക്കൽ ഷോയും അരങ്ങേറും. പ്രശസ്ത സൗദി ഗായകരായ അർവ അൽ മുഹൈദിബ് (ദി സൗദി അർവ), അബ്ദുൽ വഹാബ് എന്നിവർ നയിക്കുന്ന ലൈവ് മ്യൂസിക് കൺസേർട്ടാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകർഷണം.
അതിനിടെ ദേശീയ ഗെയിംസിെൻറ സന്ദേശം വഹിച്ചുകൊണ്ടുള്ള ദീപശിഖാ റാലി രാജ്യത്തെ 13 പ്രവിശ്യകളിലൂടെയും സഞ്ചരിച്ച് ജനങ്ങളുടെ വരവേൽപ്പുകളേറ്റ് വാങ്ങി ഈ മാസം 25 ന് റിയാദിൽ തിരിച്ചെത്തി.
2023 ഗെയിംസിൽ മൂന്ന് സ്വർണ മെഡലുകൾ നേടിയ നീന്തൽ താരം സായിദ് അൽ സർരാജും ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റ് ലുജൈൻ ഹംദാനും ചേർന്ന് നയിച്ച ദീപശിഖ റാലി റിയാദിലെത്തിയപ്പോൾ പ്രവിശ്യാ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് ദീരയിലെ ഗവർണറേറ്റ് പാലസിൽ വെച്ച് ദീപശിഖ ഏറ്റുവാങ്ങി. 121 കായികതാരങ്ങളും 440-ലധികം സന്നദ്ധപ്രവർത്തകരും അനുഗമിച്ച ദീപശിഖ പ്രയാണം 71 കേന്ദ്രങ്ങളിൽ ഊഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങി.
രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ 18 പ്രമുഖ വ്യക്തിൾ ദീപശിഖക്ക് അഭിവാദ്യം അർപ്പിച്ചു. 30 ദിവസമെടുത്ത് 13,000-ലധികം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ദീപശിഖ സൗദി തലസ്ഥാനഗരത്തിൽ തിരിച്ചെത്തിയത്. ഇത്തവണ ദേശീയ ഗെയിംസിൽ 147 ക്ലബ്ബുകളെയും 25 പാരാലിമ്പിക് ക്ലബ്ബുകളെയും പ്രതിനിധീകരിച്ച് 9,000-ലധികം കായികപ്രതിഭകൾ മാറ്റുരക്കും. സൗദിയുടെ സമഗ്ര വികസന ലക്ഷ്യമാക്കിയ ‘വിഷൻ 2030’ലേക്കുള്ള യാത്രയിൽ ദേശീയ ഗെയിംസ് വഹിച്ച പങ്ക് ഏറെ വലുതാെണന്ന് സൗദി കായിക മന്ത്രിയും ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി ചെയർമാനും സൗദി ഗെയിംസിൈൻറ സുപ്രീം സംഘാടക സമിതി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു.
സൗദിയിലെ യുവാക്കൾക്കായി തുറന്ന അവസരങ്ങളുടെ സുവർണ വാതിലാണ് ദേശീയ ഗെയിംസ് എന്നദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നേട്ടങ്ങളും പുത്തൻ കരുത്തും ആർജ്ജിച്ച് മുന്നോട്ട് കുതിക്കാൻ ഇത് യുവജനങ്ങളെ സജ്ജരാക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.