Asianet News MalayalamAsianet News Malayalam

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് തൊഴിലവസരങ്ങൾ; അപേക്ഷാ തീയതി നീട്ടി

കാര്‍ഡിയോവാസ്കുലാര്‍ ടെക്നോളജിയില്‍ ബി.എസ്സ്.സി (ബിരുദം) വും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം.  ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, വൈറ്റ് ബാക്ക്ഗ്രൗണ്ട്‌  വരുന്ന പാസ്പോർട്ട്  സൈസ് ഫോട്ടോ (JPG ഫോർമാറ്റ്) എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. 

saudi norka recruitment applications invited
Author
First Published Dec 19, 2023, 5:46 PM IST

തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) കാര്‍ഡിയോവാസ്കുലാര്‍ ടെക്നീഷ്യന്‍മാരുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷ നല്‍കുന്നതിനുളള അവസാന തീയ്യതി ഒരുദിവസത്തേയ്ക്കു കൂടി നീട്ടി. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക്   2023 ഡിസംബര്‍ 20 ഉച്ചയ്ക്ക് 12 മണിക്കകം അപേക്ഷ നല്‍കാവുന്നതാണ്.

കാര്‍ഡിയോവാസ്കുലാര്‍ ടെക്നോളജിയില്‍ ബി.എസ്സ്.സി (ബിരുദം) വും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം.  ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, വൈറ്റ് ബാക്ക്ഗ്രൗണ്ട്‌  വരുന്ന പാസ്പോർട്ട്  സൈസ് ഫോട്ടോ (JPG ഫോർമാറ്റ്) എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. 
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള  സേവന, വേതന വ്യവസ്ഥകള്‍ ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്ലിസ്റ്റ്  ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക്  ഇന്റർവ്യൂ തീയതി  വെന്യു  എന്നിവ നോര്‍ക്ക റൂട്ട്സില്‍ നിന്നും അറിയിക്കുന്നതാണ്.

Read Also -  ഇന്ത്യ ഉൾപ്പടെ 33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇനി വിസ വേണ്ട; ഇളവ് അനുവദിച്ച് ഈ രാജ്യം

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന് മറ്റു സബ് ഏജന്‍റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക-റൂട്ട്സിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios