റിയാദ്: സൗദി പൗരന്മാര്‍ക്ക് റോഡ് മാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി. യുഎഇ, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനാണ് അനുമതി. സ്വദേശികള്‍ക്കൊപ്പം അവരുടെ ഗാര്‍ഹിക തൊഴിലാളികള്‍ക്കും സ്വദേശികളുടെ അടുത്ത ബന്ധുക്കള്‍ക്കുമാണ് മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ രാജ്യത്തേക്ക് റോഡ് മാര്‍ഗം പ്രവേശിക്കാന്‍ അനുമതി. 

യുഎഇ, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനാണ് സ്വദേശികള്‍ക്ക് ഇന്നലെ മുതല്‍ രാജ്യാതിര്‍ത്തികള്‍ തുറന്നു കൊടുത്തത്. ഇതിന്റെ ഭാഗമായി ബഹ്റൈനെയും സൗദിയേയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേയും ഇന്നലെ തുറന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റോഡ് മാര്‍ഗം രാജ്യത്തേക്കുള്ള പ്രവേശനം മാര്‍ച്ച് ഏഴിനാണ് നിരോധിച്ചത്.എന്നാല്‍ ചില അടിയന്തിര ഘട്ടങ്ങളില്‍ രാജ്യത്തേക്ക് റോഡ് മാര്‍ഗം ചില യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നു.