Asianet News MalayalamAsianet News Malayalam

Expo 2020|ഏക്‌സ്‌പോ 2020: സൗദി പവലിയനില്‍ സന്ദര്‍ശകര്‍ 10 ലക്ഷം കടന്നു

എക്‌സ്‌പോയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് 49 ദിവസത്തിനിടെ ഇത്രയും സന്ദര്‍ശകര്‍ ഒരു പവലിയനിലെത്തുന്നത്. ഏറ്റവും വലിയ ഇന്ററാക്ടീവ് ലൈറ്റഡ് ഫ്‌ലോര്‍, ഏറ്റവും ഉയരം കൂടിയ ഇന്ററാക്ടീവ് വാട്ടര്‍ കര്‍ട്ടന്‍, ഇന്ററാക്ടീവ് ഡിജിറ്റല്‍ സ്‌ക്രീനുള്ള ഏറ്റവും വലിയ കണ്ണാടി എന്നീ ഗിന്നസ് റെക്കോര്‍ഡുകള്‍ നിലവില്‍ സൗദി പവലിയന്റെ പേരിലാണ്.

Saudi pavilion crossed 10 lakh visitors in 49 days
Author
Dubai - United Arab Emirates, First Published Nov 21, 2021, 7:12 PM IST

ദുബൈ: എക്‌സ്‌പോ 2020 ദുബൈയിലെ(Expo 2020 Dubai) സൗദി അറേബ്യയുടെ(Saudi Arabia) പവലിയനില്‍ ആകെ സന്ദര്‍ശകരുടെ(visitors) എണ്ണം 10 ലക്ഷം കടന്നു. എക്‌സ്‌പോയുടെ ആകെ സന്ദര്‍ശകരുടെ 30 ശതമാനത്തിലേറെയാണിത്. ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സന്ദര്‍ശകരില്‍പ്പെടും. 

എക്‌സ്‌പോയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് 49 ദിവസത്തിനിടെ ഇത്രയും സന്ദര്‍ശകര്‍ ഒരു പവലിയനിലെത്തുന്നത്. ഏറ്റവും വലിയ ഇന്ററാക്ടീവ് ലൈറ്റഡ് ഫ്‌ലോര്‍, ഏറ്റവും ഉയരം കൂടിയ ഇന്ററാക്ടീവ് വാട്ടര്‍ കര്‍ട്ടന്‍, ഇന്ററാക്ടീവ് ഡിജിറ്റല്‍ സ്‌ക്രീനുള്ള ഏറ്റവും വലിയ കണ്ണാടി എന്നീ ഗിന്നസ് റെക്കോര്‍ഡുകള്‍ നിലവില്‍ സൗദി പവലിയന്റെ പേരിലാണ്. യുഎഇ കഴിഞ്ഞാല്‍ ഏറ്റവും വലിപ്പമേറിയ പവലിയനും സൗദിയുടേതാണ്. ആറുമാസത്തിനിടെ 1800 പരിപാടികള്‍, വിവിധ വാരാചരണങ്ങള്‍ എന്നിവയും പവലിയനില്‍ സംഘടിപ്പിക്കും.
 

വേള്‍ഡ് എക്‌സ്‌പോ 2030ന് ആതിഥേയത്വം വഹിക്കാന്‍ അപേക്ഷ നല്‍കി സൗദി അറേബ്യ

റിയാദ്: 2030ലെ ആഗോള വാണിജ്യ മേളയ്ക്ക്(world expo) ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധതയും താല്‍പര്യവും അറിയിച്ച് സൗദി അറേബ്യ(Saudi Arabia). വേള്‍ഡ് എക്‌സ്‌പോ 2030 റിയാദില്‍ നടത്താന്‍ അവസരം തേടി അന്താരാഷ്ട്ര എക്സ്പോസിഷന്‍സ് ഓര്‍ഗനൈസിങ് ബ്യൂറോക്ക് (ബി.െഎ.ഇ) ഔദ്യോഗികമായി അേപക്ഷ സമര്‍പ്പിച്ചു. 2031 ഒക്ടോബര്‍ ഒന്ന് മുതല്‍ ഏപ്രില്‍ ഒന്ന് വരെ 'മാറ്റത്തിന്റെ യുഗം: നമ്മുടെ ഗ്രഹത്തെ ഭാവിയിലേക്ക് നയിക്കുന്നു' എന്ന പ്രമേയത്തില്‍ മേള നടത്താനാണ് അപേക്ഷ നല്‍കിയതെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

കിരീടാവകാശിയും റിയാദ് സിറ്റി റോയല്‍ കമീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍സല്‍മാനാണ് ഇത് സംബന്ധിച്ച കത്ത് അന്താരാഷ്ട്ര എക്‌പോസിഷന്‍സ് ബ്യൂറോ സെക്രട്ടറി ജനറല്‍ ദിമിത്രി കെര്‍കെന്‍സെസിന് അയച്ചത്. അന്താരാഷ്ട്ര എക്സ്പോയുടെ ചരിത്രപരമായ പതിപ്പ് ഏറ്റവും ഉയര്‍ന്ന നവീനതകളോടെ നടത്താനും ചരിത്രത്തില്‍ അഭൂതപൂര്‍വമായ ആഗോള അനുഭവം നല്‍കാനും സൗദി അറേബ്യക്ക് കഴിവും പ്രതിബദ്ധതയുമുണ്ടെന്ന് കിരീടാവകാശി കത്തില്‍ സൂചിപ്പിച്ചു. 

Follow Us:
Download App:
  • android
  • ios