റിയാദ്: ബോണറ്റ് ഉയര്‍ത്തിവെച്ച ശേഷം റോഡിലൂടെ കാറോടിച്ച യുവാവിനെ സൗദി ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്‍തു. ജിദ്ദയിലെ ഫലസ്‍തീന്‍ സ്‍ട്രീറ്റിലൂടെയായിരുന്നു യുവാവിന്റെ അപകടകരമായ ഡ്രൈവിങ്. മേല്‍പ്പാലത്തിന് മുകളിലൂടെ ബോണറ്റ് ഉയര്‍ത്തിവെച്ച നിലയില്‍ വാഹനം ഓടിക്കുന്നത് കണ്ട ഒരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്‍റ്റ് ചെയ്യുകയായിരുന്നു.

വീഡിയോ ട്രാഫിക് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാവുന്ന തരത്തിലായിരുന്നു ഇയാളുടെ പ്രവൃത്തി. ശിക്ഷ വിധിക്കുന്നതിനായി കേസ്, ട്രാഫിക് അതോരിറ്റിക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.