Asianet News MalayalamAsianet News Malayalam

Gulf News : ടാക്‌സി കാത്തു നിന്നവര്‍ക്ക് സ്വന്തം കാറില്‍ ലിഫ്റ്റ് നല്‍കി സൗദി രാജകുമാരന്‍

രാജകുമാരന്റെ ഓഫര്‍ സ്വീകരിച്ച യുവാക്കള്‍ കാറില്‍ കയറി. അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരന്‍ ഇവരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. രാജകുമാരനോടുള്ള സ്‌നേഹാദരങ്ങളും സന്തോഷവും യുവാക്കള്‍ പ്രകടിപ്പിച്ചു.

Saudi prince Abdulaziz bin Fahd  gave lift to men who wait for taxi
Author
Riyadh Saudi Arabia, First Published Dec 4, 2021, 11:25 PM IST

റിയാദ്: റോഡരികില്‍ ടാക്‌സി കാത്തു നിന്ന യുവാക്കള്‍ക്ക് ലിഫ്റ്റ് നല്‍കി ലക്ഷ്യസ്ഥാനത്തെത്തിച്ച് സൗദി രാജകുമാരന്‍ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ്(Abdulaziz bin Fahd ). റോഡില്‍ ടാക്‌സി കാത്തുനിന്ന യുവാക്കളെ കണ്ട അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരന്‍ കാര്‍ നിര്‍ത്തി, ഇവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു.

രാജകുമാരന്റെ ഓഫര്‍ സ്വീകരിച്ച യുവാക്കള്‍ കാറില്‍ കയറി. അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരന്‍ ഇവരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. രാജകുമാരനോടുള്ള സ്‌നേഹാദരങ്ങളും സന്തോഷവും യുവാക്കള്‍ പ്രകടിപ്പിച്ചു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

റിയാദ്: സൗദിയില്‍  മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ ഇ-ബില്ലിംഗ്  നിര്‍ബന്ധമായി. പദ്ധതിയുടെ ആദ്യ ഘട്ടമാണ് പ്രാബല്യത്തില്‍വന്നത്. രണ്ടാം ഘട്ടം 2023 ജനുവരി മുതല്‍ നടപ്പാക്കി തുടങ്ങും. കൈയെഴുത്ത് ഇന്‍വോയ്സുകളും ടെക്സ്റ്റ് എഡിറ്റര്‍, നമ്പര്‍ അനലൈസറുകള്‍ വഴി കംപ്യൂട്ടറൈസ്ഡ് ഇന്‍വോയ്സുകളും ഉപയോഗിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കല്‍ ഇ-ബില്ലിംഗ് നിര്‍ബന്ധമാക്കുന്നു. 

ഇ-ബില്ലിംഗ് നടപ്പാക്കാത്തവര്‍ക്കും ഇ-ഇന്‍വോയ്സുകള്‍ സൂക്ഷിക്കാത്തവര്‍ക്കും 5,000 റിയാല്‍ മുതലുള്ള തുക പിഴ ചുമത്തും. ലളിതവല്‍ക്കരിച്ച നികുതി ഇന്‍വോയ്സില്‍ ക്യു.ആര്‍ കോഡ് ഉള്‍പ്പെടുത്താതിരിക്കല്‍, ഇ-ഇന്‍വോയ്സ് ഇഷ്യു ചെയ്യുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്ന സാങ്കേതിക തകരാറുകളെ കുറിച്ച് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയെ അറിയിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് ആദ്യ തവണ വാണിംഗ് നോട്ടീസ് നല്‍കും. ഇതിനു ശേഷം മറ്റു ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഇ-ഇന്‍വോയ്സില്‍ തിരുത്തലുകള്‍ വരുത്തല്‍, മായ്ക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് പതിനായിരം റിയാല്‍ മുതലുള്ള തുക പിഴ ലഭിക്കും. നിയമ ലംഘനങ്ങളുടെ സ്വഭാവം, ആവര്‍ത്തനം എന്നിവയുടെ അടിസ്ഥാനത്തിലാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴകള്‍ ചുമത്തുക. ഇ-ഇന്‍വോയ്സില്‍ ഇന്‍വോയ്സ് നമ്പര്‍, സ്ഥാപനത്തിന്റെ പേര്, വിലാസം, തീയതി, മൂല്യവര്‍ധിത നികുതി രജിസ്ട്രേഷന്‍ നമ്പര്‍, ക്യു.ആര്‍ കോഡ് എന്നിവ ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്.

Follow Us:
Download App:
  • android
  • ios