റിയാദ്: സൗദി രാജകുടുംബാംഗം ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹ്മാന്‍ രാജകുമാരന്‍ അന്തരിച്ചതായി റോയല്‍ കോര്‍ട്ട് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്ദുല്ല പള്ളിയില്‍ വെച്ച് മയ്യിത്ത് നമസ്കാരം നടക്കുമെന്നും റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.