Asianet News MalayalamAsianet News Malayalam

സൗദിയില്‍ കൊവിഡ് മരണസംഖ്യ ഉയര്‍ന്നു; ഇന്ന് 10 മരണം

ആകെ മരണസംഖ്യ 6,747 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 8,113 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 914 പേരുടെ നില ഗുരുതരമാണ്.

saudi reported 10 covid deaths on april 10
Author
Riyadh Saudi Arabia, First Published Apr 10, 2021, 9:45 PM IST

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് മൂലമുള്ള മരണസംഖ്യ ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര്‍ മരിച്ചു. പുതുതായി 878 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 578 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,97,636 ആയി. ഇവരില്‍ 3,82,776 പേര്‍ക്ക് രോഗം ഭേദമായി.

ആകെ മരണസംഖ്യ 6,747 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 8,113 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 914 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്. റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ പകുതിക്കടുത്തു രോഗികള്‍ റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 410, മക്ക 149, കിഴക്കന്‍ പ്രവിശ്യ 141, ഹായില്‍ 30, അസീര്‍ 28, മദീന 24, ജീസാന്‍ 23,  തബൂക്ക് 22, അല്‍ ഖസീം 19, അല്‍ജൗഫ് 9, നജ്‌റാന്‍ 8, വടക്കന്‍ അതിര്‍ത്തി മേഖല 8, അല്‍ബാഹ 7.

Follow Us:
Download App:
  • android
  • ios