രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,236 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരില്‍ 1,050 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് കണ്ടെത്തി.

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,71,959 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,53,259 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,650 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11,050 ആയി ഉയര്‍ന്നു. ഇതില്‍ 1,496 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 372, റിയാദ് 240, കിഴക്കന്‍ പ്രവിശ്യ 213, അസീര്‍ 115, ജീസാന്‍ 89, മദീന 65, അല്‍ഖസീം 48, നജ്‌റാന്‍ 24, അല്‍ബാഹ 21, ഹായില്‍ 18, തബൂക്ക് 18, വടക്കന്‍ അതിര്‍ത്തി മേഖല 9, അല്‍ജൗഫ് 4. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ കുത്തിവെപ്പ് 16,355,544 ഡോസ് ആയി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona