Asianet News MalayalamAsianet News Malayalam

കൊവിഡ്: സൗദിയില്‍ ഇന്ന് 1,318 പുതിയ രോഗികള്‍

ആകെ മരണസംഖ്യ 7,785 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

saudi reported  1318 new covid cases on June 28
Author
riyadh, First Published Jun 28, 2021, 8:58 PM IST

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 1,318 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചെന്ന് കണ്ടെത്തി. രോഗബാധിതരില്‍ 1,290 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ 14 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,84,539 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,65,546 ആയി ഉയര്‍ന്നു. 

ആകെ മരണസംഖ്യ 7,785 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 345, കിഴക്കന്‍ പ്രവിശ്യ 302, റിയാദ് 247, അസീര്‍ 161, ജീസാന്‍ 93, മദീന 62, നജ്‌റാന്‍ 22, അല്‍ഖസീം 21, അല്‍ബാഹ 20, തബൂക്ക് 20, ഹായില്‍ 13, വടക്കന്‍ അതിര്‍ത്തി മേഖല 7, അല്‍ജൗഫ് 5. രാജ്യത്തെ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് 17,351,007 ഡോസ് ആയി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios