റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് രാജ്യത്തെ വിവിധയിടങ്ങളിലായി 15 പേര്‍ മരിച്ചു. 311 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 412 പേര്‍ സുഖം പ്രാപിച്ചു. ആകെ  കൊവിഡ് കേസുകളുടെ എണ്ണം 352160 ആയി. രോഗമുക്തരുടെ ആകെ എണ്ണം 339114ഉം ആയി ഉയര്‍ന്നു.

ആകെ മരണസംഖ്യ 5605 ആണ്. 7441 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ തുടരുന്നു. ഇതില്‍ 798 പേരുടെ ആരോഗ്യനില ഗുരുതരസ്ഥിതിയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ  കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍  റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്, 55. മദീന 46, യാംബു 23, ജിദ്ദ 23, ഹുഫൂഫ് 15, ബുറൈദ 14, മക്ക 14, ബല്ലസ്മര്‍ 8, ദമ്മാം 8, ഹാഇല്‍ 7, നജ്‌റാന്‍ 7, വാദി ദവാസിര്‍ 6,  മിദ്‌നബ് 5, ഖുന്‍ഫുദ 5 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.