രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 189 പേര്‍ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി എട്ട് പേര്‍ മരിച്ചു. 163 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 362066 ഉം രോഗമുക്തരുടെ എണ്ണം 353004 ഉം ആയി. മരണസംഖ്യ 6176 ആയി ഉയര്‍ന്നു. 

Add Asianetnews as a Preferred SourcegooglePreferred

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2,886 പേരാണ്. ഇതില്‍ 383 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 39, മക്ക 34, മദീന 21, കിഴക്കന്‍ പ്രവിശ്യ 19, അസീര്‍ 16, ഖസീം 7, തബൂക്ക് 6, നജ്‌റാന്‍ 5, അല്‍ബാഹ 5, ജീസാന്‍ 4, ഹാഇല്‍ 4, അല്‍ജൗഫ് 2, വടക്കന്‍ അതിര്‍ത്തി മേഖല 1.