ചികിത്സയില്‍  കഴിയുന്നവരുടെ എണ്ണം 22114 ആയി കുറഞ്ഞു. ഇതില്‍ 1639 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില  തൃപ്തികരമാണ്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച 31 പേര്‍ മരിച്ചു. 1114 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 1044 രോഗികള്‍ സുഖം പ്രാപിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 309768 കൊവിഡ് കേസുകളില്‍ 283932ഉം രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.8 ശതമാനമായി ഉയര്‍ന്നു.

Add Asianetnews as a Preferred SourcegooglePreferred

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22114 ആയി കുറഞ്ഞു. ഇതില്‍ 1639 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആകെ മരണസംഖ്യ 3722 ആയി ഉയര്‍ന്നു. റിയാദ് 5, ജിദ്ദ 6, ദമ്മാം 1, ഹുഫൂഫ് 3, ത്വാഇഫ് 3, ഖത്വീഫ് 2, മുബറസ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, ഹാഇല്‍ 1, ഹഫര്‍ ആല്‍ബാത്വിന്‍ 2, ജീസാന്‍ 3, മഹായില്‍ 1, അല്‍ബാഹ 1 എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച മരണം സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മക്കയിലാണ് പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്, 74. ജീസാനില്‍ 56ഉം ജിദ്ദയില്‍ 54ഉം ഖമീസ് മുശൈത്തില്‍ 53ഉം റിയാദില്‍ 51ഉം മദീനയില്‍ 43ഉം ഖുന്‍ഫുദയില്‍ 39ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച രാജ്യത്ത് 58,707 കൊവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,792,192 ആയി.