Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ 325 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

2489 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 510 പേരുടെ നില ഗുരുതരമാണ്.

saudi reported 325 new covid cases on February 20
Author
Riyadh Saudi Arabia, First Published Feb 20, 2021, 8:52 PM IST

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 325 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. അസുഖ ബാധിതരില്‍ 382 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയില്‍ കഴിഞ്ഞവരില്‍ മൂന്ന്  പേര്‍ മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 374691 ആയി. ഇതില്‍ 365754 പേര്‍ സുഖം പ്രാപിച്ചു.

ആകെ മരണസംഖ്യ 6457 ആയി. 2489 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 510 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില  തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍  റിപ്പോര്‍ട്ട്  ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 171, കിഴക്കന്‍ പ്രവിശ്യ 53, മക്ക 44, അല്‍ഖസീം 12, മദീന 7, അസീര്‍ 7, ഹാഇല്‍ 6, അല്‍ജൗഫ് 5, നജ്റാന്‍ 5, ജീസാന്‍ 5,  അല്‍ബാഹ 5, തബൂക്ക് 3, വടക്കന്‍ അതിര്‍ത്തി മേഖല 2.
 

Follow Us:
Download App:
  • android
  • ios