ആകെ റിപ്പോര്‍ട്ട് ചെയ്ത 339,615 പോസിറ്റീവ് കേസുകളില്‍ 325,839 പേര്‍ രോഗമുക്തി നേടി. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8708 പേരാണ്.
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനത്തില്‍ കാര്യമായ കുറവ് പ്രകടമായി. തിങ്കളാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പുതുതായി രേഖപ്പെടുത്തിയത് 348 കേസുകള്‍ മാത്രമാണ്. 509 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 25 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5068 ആയി.
ആകെ റിപ്പോര്‍ട്ട് ചെയ്ത 339,615 പോസിറ്റീവ് കേസുകളില്‍ 325,839 പേര്‍ രോഗമുക്തി നേടി. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8708 പേരാണ്. അതില്‍ 842 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.9 ശതമാനമായി. ജിദ്ദ 3, ത്വാഇഫ് 1, ജുബൈല്‍ 1, ഹാഇല്‍ 1, ബുറൈദ 1, നജ്‌റാന്‍ 2, തബൂക്ക് 1, ജീസാന്‍ 3, ബെയ്ഷ് 1, അബൂ അരീഷ് 1, അറാര്‍ 1, സബ്യ 1, സകാക 1, അല്‍ബാഹ 1, റഫ്ഹ 1, റാബിഖ് 1, അല്‍അര്‍ദ 1 എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മരണങ്ങള്‍ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 53. മക്ക 38, ഹുഫൂഫ് 28, യാംബു 27, റിയാദ് 24, ഖമീസ് മുശൈത്ത് 11, ബല്‍ജുറഷി 10, മുബറസ് 9, ദഹ്‌റാന്‍ 9, അറാര്‍ 8, ജിദ്ദ 7, മജ്മഅ 7, മിദ്‌നബ് 6, ജുബൈല്‍ 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. തിങ്കളാഴ്ച 45,703 നടത്തിയ ടെസ്റ്റ് ഉള്‍പ്പെടെ രാജ്യത്ത് ഇതുവരെ നടന്ന ആകെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 7,060,483 ആയി.
