Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ 368 കൊവിഡ് ബാധിതര്‍ കൂടി സുഖം പ്രാപിച്ചു

2549 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 477 പേരുടെ നില ഗുരുതരമാണ്.

saudi reported  368 new covid recoveries on February 26
Author
Riyadh Saudi Arabia, First Published Feb 26, 2021, 7:34 PM IST

റിയാദ്: സൗദി അറേബ്യയില്‍ 368 കൊവിഡ് ബാധിതര്‍ കൂടി സുഖം പ്രാപിച്ചു. പുതുതായി 346 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍  കൊറോണ ബാധിച്ച് മൂന്നു പേര്‍ മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 376723 ആയി. ഇതില്‍ 367691 പേര്‍ സുഖം പ്രാപിച്ചു.

ആകെ മരണസംഖ്യ 6483  ആയി. 2549 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 477 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന  ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ  വിവിധ മേഖലകളില്‍  റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 184, കിഴക്കന്‍ പ്രവിശ്യ 74, മക്ക 38, അസീര്‍ 9, അല്‍ഖസീം 9, വടക്കന്‍ അതിര്‍ത്തി മേഖല 7,  മദീന 5, അല്‍ജൗഫ് 5, ഹാഇല്‍ 4, നജ്‌റാന്‍ 4, ജീസാന്‍ 3, തബൂക്ക് 3, അല്‍ബാഹ 1. 


 

Follow Us:
Download App:
  • android
  • ios