Asianet News MalayalamAsianet News Malayalam

സൗദിയില്‍ ഇന്ന് 471 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

7598 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 794 പേര്‍ ഗുരുതരാവസ്ഥയിലാണ്.

saudi reported 471 new covid cases on tuesday
Author
Riyadh Saudi Arabia, First Published Nov 10, 2020, 11:35 PM IST

റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകളുടെ പ്രതിദിന എണ്ണം വീണ്ടും ഉയരുന്നു. ചൊവ്വാഴ്ച 471 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.  രോഗബാധിതരില്‍ 493 പേര്‍ കൂടി സുഖം പ്രാപിച്ചു. 17 പേര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചു. ആകെ കേസുകളുടെ എണ്ണം 351455 ആയി. രോഗമുക്തരുടെ ആകെ  എണ്ണം 338281 ആയി ഉയര്‍ന്നു.

ആകെ മരണസംഖ്യ 5576 ആയി. 7598 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 794 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.  24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 66. റിയാദ് 60, മക്ക 36, ജിദ്ദ 26, ബുറൈദ 22, ഹുഫൂഫ് 18,  ഹാഇല്‍ 18, ഖമീസ് മുശൈത് 16, ബല്‍ജുറൈഷി 10, മഹദ് അല്‍ദഹബ് 10, മിദ്‌നബ് 8, ഉനൈസ 8, ദമ്മാം 8, മഖ്വ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി  രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.

Follow Us:
Download App:
  • android
  • ios