Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ ഇന്ന് 541 പേര്‍ക്ക് കൊവിഡ്

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 4906 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 674 പേരുടെ നില ഗുരുതരമാണ്.

saudi reported 541 new covid cases on March 29
Author
riyadh, First Published Mar 29, 2021, 7:22 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 541 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 357 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറ് പേര്‍ മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,88,866 ആയി. ഇവരില്‍ 3,77,304 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,656 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 4906 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 674 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കോവിഡ് മുക്തി നിരക്ക് 97.1 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍: റിയാദ് 217, കിഴക്കന്‍ പ്രവിശ്യ 108, മക്ക 86, അല്‍ഖസീം 25, ഹായില്‍ 22, വടക്കന്‍ അതിര്‍ത്തി മേഖല 20, മദീന 18, അസീര്‍ 16, തബൂക്ക് 11, ജിസാന്‍ 7, അല്‍ജൗഫ് 6, നജ്റാന്‍ 3, അല്‍ബാഹ 2.


 

Follow Us:
Download App:
  • android
  • ios