അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2111 ആയി കുറഞ്ഞു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 371 ആണ്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. പുതുതായി 255 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 266 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 368329 ഉം രോഗമുക്തരുടെ എണ്ണം 359839 ഉം ആയി. ആകെ മരണസംഖ്യ 6379 ആയി ഉയര്‍ന്നു.

Add Asianetnews as a Preferred SourcegooglePreferred

അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2111 ആയി കുറഞ്ഞു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 371 ആണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 99, കിഴക്കന്‍ പ്രവിശ്യ 58, മക്ക 46, അസീര്‍ 12, അല്‍ഖസീം 10, മദീന 7, ഹാഇല്‍ 6, അല്‍ബാഹ 4, വടക്കന്‍ അതിര്‍ത്തി മേഖല 3, നജ്‌റാന്‍ 3, തബൂക്ക് 3, അല്‍ജൗഫ് 2, ജീസാന്‍ 2.