Asianet News MalayalamAsianet News Malayalam

പിടിമുറുക്കി കൊവിഡ്; സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക്

58408 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. ഇതിൽ 2278 പേരുടെ നില ഗുരുതരമാണ്. ഇവർ  തീവ്രപരിചരണ വിഭാഗത്തിലാണ്.

saudi reported highest daily death cases on today
Author
Riyadh Saudi Arabia, First Published Jun 30, 2020, 10:09 PM IST

റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് മരിച്ചത് 50 പേർ. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 4387 പേർക്ക്  പുതുതായി രോഗം സ്ഥിരീകരിച്ചു. 3648 പേർ പുതുതായി സുഖം പ്രാപിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 190823ഉം രോഗമുക്തരുടെ എണ്ണം 130766ഉം ആയി. 1649  പേരെ ഇതിനകം മരണം കവർന്നു.

58408 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. ഇതിൽ 2278 പേരുടെ നില ഗുരുതരമാണ്. ഇവർ  തീവ്രപരിചരണ വിഭാഗത്തിലാണ്. റിയാദ്, മക്ക, ജിദ്ദ, മദീന, ദമ്മാം, ബേയ്ഷ്, വാദി ദവാസിർ, അൽമദ്ദ, ഹ-ഫർ അൽബാത്വിൻ, ജീസാൻ, സബ്യ, സുൽഫി  എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. പുതിയ രോഗികൾ: ഹുഫൂഫ് 980, റിയാദ് 342, മുബറസ് 323, ദമ്മാം 308, മക്ക 287, ത്വാഇഫ് 229, ജിദ്ദ 167,  അബഹ 144, മദീന 132, ഖമീസ് മുശൈത് 132, അൽഖോബാർ 94, നജ്റാൻ 88, ഖത്വീഫ് 87, ഹാഇൽ 70, ബുറൈദ 64, ദഹ്റാൻ 50, അബ്ഖൈഖ് 49, മഹായിൽ 38, സഫ്വ  32, അൽജഫർ 30, ഉനൈസ 29, അൽറസ് 28, ശറൂറ 26, ഹഫർ അൽബാത്വിൻ 25, മജ്മഅ 25, ജുബൈൽ 24, അഹദ് റുഫൈദ 23, ബീഷ 21, റഫാഇ അൽജംഷ് 19,  തബൂക്ക് 19, അൽഅയൂൻ 18, സബ്ത് അൽഅലായ 17, അൽഖർജ് 17, സറാത് ഉബൈദ 16, ബുഖൈരിയ 14, അൽമദ്ദ 13, അല്ലൈത് 13, ഹുറൈംല 13, ബലസ്മർ 12,  അബൂഅരീഷ് 12, സുൽഫി 12, വാദി ദവാസിർ 12, യാംബു 11, മിദ്നബ് 11, റിജാൽ അൽമ 10, സാംത 10, ഹുത്ത ബനീതമീം 10, അൽനമാസ് 9, ദഹ്റാൻ അൽജനൂബ് 9,  റാബിഗ് 9, ഹുത്ത സുദൈർ 9, അൽഹർജ 8, തബാല 8, റുവൈദ അൽഅർദ 8, അയൂൻ അൽജുവ 7, അൽദർബ് 7, അൽഅയ്ദാബി 7, ബേയ്ഷ് 7, സുലൈയിൽ 7, മഖ്വ 6,  അൽമജാരിദ 6, ബാറഖ് 6, മുലൈജ 6, അൽഉല 5, അൽമുസൈലിഫ് 5, തനൂമ 5, വാദി ബിൻ ഹഷ്ബൽ 5, ഉറൈറ 5, ജീസാൻ 5, റഫ്ഹ 5, അൽഖുവയ്യ 5, താദിഖ് 5,  അൽഅസിയ 4, അൽബദാഇ 4, അൽസഹൻ 4, തുർബ 4, അൽബഷായർ 4, അൽഖഫ്ജി 4, അൽഷനൻ 4, യാദമഅ 4, വുതെലാൻ 4, ഉംലജ് 4, അൽബാഹ 3, മഹദ്  അൽദഹബ് 3, ദറഇയ 3, അൽഖുർമ 3, ഉമ്മു അൽദൂം 3, അൽഷംലി 3, മൗഖഖ് 3, അൽഹറത് 3, അറാർ 3, സകാക 2, അൽഖൂസ് 2, തുറൈബാൻ 2, അൽമഹാനി 2,  അൽമുവയ്യ 2, റാനിയ 2, നാരിയ 2, സൽവ 2, സബ്യ 2, അഹദ് അൽമസ്റഅ 2, അൽറയീൻ 2, ശഖ്റ 2, തുമൈർ 2, അൽബദ 2, അൽഖുറ 1, ഖിൽവ 1, തബർജൽ 1, വാദി  അൽഫറഅ 1, ഹനാഖിയ 1, ഖൈബർ 1, അൽനബാനിയ 1, ഖുൻഫുദ 1, അൽഫർഷ 1, അൽബത്ഹ 1, ഖുറയാത് അൽഉൗല 1, ബഖഅ 1, അൽമുവസം 1, തുവാൽ 1, അദം  1, ഹബോന 1, അൽഉവൈഖല 1, അൽദലം 1, ദവാദ്മി 1, ദുർമ 1, സാജർ 1, ദുബ 1.

സൗദിയിൽ നിന്ന് കേരളത്തിലേക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
 

Follow Us:
Download App:
  • android
  • ios