നിലവില്‍ 27,413 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 1,014 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി 2,136 പേര്‍ക്ക് കൂടി കൊവിഡ് (Covid 19)ബാധിച്ചു. 3,482 പേര്‍ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,28,387 ഉം രോഗമുക്തരുടെ എണ്ണം 6,92,001 ഉം ആയി. രണ്ട് മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,973 ആയി.

നിലവില്‍ 27,413 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 1,014 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95 ശതമാനവും മരണനിരക്ക് 1.23 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 765, ജിദ്ദ 157, ദമ്മാം 149, ഹുഫൂഫ് 93, മദീന 77, മക്ക 41. സൗദി അറേബ്യയില്‍ ഇതുവരെ 5,93,95,739 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 2,57,58,329 ആദ്യ ഡോസും 2,39,21,480 രണ്ടാം ഡോസും 97,15,930 ബൂസ്റ്റര്‍ ഡോസുമാണ്.

Scroll to load tweet…