രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,532 ആയി. ഇതില്‍ 5,36,585 പേരും സുഖം പ്രാപിച്ചു. ആകെ 8,743 പേര്‍ മരിച്ചു.
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ്(Covid) ബാധിച്ച് ഇന്നും നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. 35 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യമന്ത്രാലയം(Saudi Health Ministry) പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 51 പേര്‍ രോഗമുക്തി നേടി. 38,341 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്.
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,532 ആയി. ഇതില്‍ 5,36,585 പേരും സുഖം പ്രാപിച്ചു. ആകെ 8,743 പേര്‍ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 141 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 43,291,194 ഡോസ് കവിഞ്ഞു. ഇതില്‍ 23,624,734 എണ്ണം ആദ്യ ഡോസ് ആണ്. 19,666,460 എണ്ണം സെക്കന്‍ഡ് ഡോസും. 1,668,752 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്.
