ആകെ മരണസംഖ്യ 9,004 ആയി. രോഗബാധിതരില്‍ 11,677 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 501 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) പുതുതായി 407 പേര്‍ക്ക് കൊവിഡ് (covid 19) സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 685 പേര്‍ സുഖം പ്രാപിച്ചു. രണ്ട് മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,46,473 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,25,792 ആയി ഉയര്‍ന്നു.
ആകെ മരണസംഖ്യ 9,004 ആയി. രോഗബാധിതരില്‍ 11,677 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 501 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.22 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമായി. 24 മണിക്കൂറിനിടെ 58,238 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 114, ജിദ്ദ 43, ദമ്മാം 23, മദീന 20, മക്ക 16, തായിഫ് 16, ഹുഫൂഫ് 14, അബഹ 12 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 6,11,41,596 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,59,89,922 ആദ്യ ഡോസും 2,42,38,276 രണ്ടാം ഡോസും 1,09,13,398 ബൂസ്റ്റര്‍ ഡോസുമാണ്.
സൗദിയിൽ ഒന്നിലേറെ തവണ വരാനും പോകാനും അനുവദിക്കുന്ന ‘മൾട്ടിപ്പിൾ റീ എൻട്രി വിസ’ പുതുക്കിത്തുടങ്ങി
റിയാദ്: സൗദി അറേബ്യയിൽ വിദേശികൾക്ക് (Saudi Arabia) കൂടുതൽ തവണ വരാനും പോകാനും അനുവദിക്കുന്ന മൾട്ടിപ്പിൾ റീ എൻട്രി വിസിറ്റ് വിസകൾ (Multiple rentry Visit Visa) സൗദി പാസ്‍പോർട്ടിന്റെ ഓൺലൈൻ പോർട്ടലായ ‘അബ്ഷീറി’ലൂടെ (Absher portal) പുതുക്കി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം വിസകൾ ഓൺലൈനായി പുതുങ്ങുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങൾ (Technical glitches) നിലനിന്നിരുന്നു. ഇത് പരിഹരിച്ചതോടെയാണ് വിസകൾ പുതുക്കിത്തുടങ്ങിയത്.
രണ്ട് വർഷം വരെ കാലാവധിയുള്ള മൾടിപ്ൾ റീ എൻട്രി വിസിറ്റ് വിസ എടുത്ത് സൗദിയിലെത്തുന്നവർക്ക് ഓരോ മൂന്ന് മാസം കൂടുമ്പോഴും വീണ്ടും അടുത്ത മൂന്നു മാസത്തേക്ക് വിസ പുതുക്കുന്നതിന് സൗകര്യമുണ്ടായിരുന്നു. 100 റിയാൽ ഇൻഷുറൻസ് ഫീ അടച്ച് തങ്ങളുടെ അബ്ഷീർ അക്കൗണ്ട് വഴിയാണ് വിസ പുതുക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇതിന് തടസ്സം നേരിട്ടിരുന്നു. അതാണിപ്പോൾ പരിഹരിച്ചത്.
സൗദി അറേബ്യയിൽ ഡ്രൈവർ മാത്രമല്ല, യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം, അല്ലെങ്കിൽ പിഴ
സൗദിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം ബാങ്ക് വഴിയല്ലെങ്കില്‍ ബിനാമി ഇടപാടിന് ശിക്ഷാനടപടി
റിയാദ്: സൗദിയില്‍ (Saudi Arabia) ജീവനക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി ശമ്പളം നല്‍കാത്ത സ്ഥാപനങ്ങളെ ഇനി മുതല്‍ ബിനാമി (benami) സ്ഥാപനങ്ങളായി കണക്കാക്കി ശിക്ഷിക്കും. ബാങ്ക് വഴിയല്ലാതെ നേരിട്ട് പണമായി നല്‍കുന്നതാണ് ബിനാമി പ്രവര്‍ത്തനമായി പരിഗണിക്കുന്നത്.
വേതന സുരക്ഷാ നിയമ പ്രകാരം രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും ബാങ്ക് വഴിയാണ് ശമ്പളം നല്‍കേണ്ടത്. വേതന സുരക്ഷ പദ്ധതി വന്‍ വിജയമാണെന്നും ബഹുഭുരിപക്ഷം തൊഴിലാളികള്‍ക്കും ശമ്പളം കൃത്യമായി ബാങ്ക് വഴി തന്നെ ലഭ്യമാകുന്നുണ്ടെന്നും അധികൃതര്‍ ഏതാനും ദിവസം മുമ്പ് സൂചിപ്പിച്ചിരുന്നു. അതിനായി മാനവ വിഭവ ശേഷി മന്ത്രാലയം പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതേ സമയം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ബിനാമി പരിശോധനകള്‍ ശക്തമായി തുടരുകയാണ്.
