Asianet News MalayalamAsianet News Malayalam

Saudi Covid Report : സൗദിയിൽ 5,873 പേർക്ക് കൂടി കൊവിഡ്

ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.54 ശതമാനവും മരണനിരക്ക് 1.42 ശതമാനവുമായി തുടരുന്നു.

Saudi reports 5873 new covid cases on January 18
Author
Riyadh Saudi Arabia, First Published Jan 18, 2022, 10:42 PM IST

റിയാദ്: സൗദി അറേബ്യയിൽ(Saudi Arabia) പുതുതായി 5873 പേർക്ക് കൂടി കൊവിഡ്(covid 19) സ്ഥിതീകരിച്ചു. 24 മണിക്കൂറിനിടയിൽ നിലവിലെ രോഗബാധിതരിൽ 4,535 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ രണ്ടുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 626,808 ഉം രോഗമുക്തരുടെ എണ്ണം 573,831 ഉം ആണ്. ആകെ മരണസംഖ്യ 8,910 ആയി. ചികിത്സയിലുള്ള 44,067 രോഗികളിൽ 454 പേരുടെ നില ഗുരുതരമാണ്.

ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.54 ശതമാനവും മരണനിരക്ക് 1.42 ശതമാനവുമായി തുടരുന്നു. പുതുതായി റിയാദ് 1,911, ജിദ്ദ 723, മക്ക 384, ഹുഫൂഫ് 168, മദീന 157, തായിഫ് 143, ദമ്മാം 135, അബഹ 134, ജീസാൻ 107 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 54,297,250 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 25,228,724 ആദ്യ ഡോസും 23,497,379 രണ്ടാം ഡോസും 5,571,147 ബൂസ്റ്റർ ഡോസുമാണ്.

സൗദിയില്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിനേഷനു(covid vaccination) തുടക്കമായി. അഞ്ച് മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് കുത്തിവെപ്പ് ആരംഭിച്ചത്. കുട്ടികളുടെ രക്ഷിതാക്കളുടെ സിഹത്തി, തവക്കല്‍ന മൊബൈല്‍ ആപ്പുകള്‍ മുഖേനെ കുത്തിവെപ്പിനുള്ള ബുക്കിങ് എടുക്കേണ്ടത്.

കുട്ടികളുടെ വാക്‌സിന്‍ ഡോസ് മുതിര്‍ന്നവരുടെ ഡോസിന്റെ നേര്‍ പകുതിയാണ്. ഇത് രണ്ട് ഘട്ടങ്ങളായാണ് നല്‍കുക. ഫൈസര്‍ വാക്‌സിന്‍ ആണ് കുട്ടികളില്‍ കുത്തിവെക്കുക. പ്രായമായവരോടൊപ്പം കഴിയുന്നവര്‍ എന്ന നിലയിലാണ് കുട്ടികള്‍ക്ക് കൂടി കുത്തിവെപ്പ് നല്‍കുന്നത്. ഗുരുതരമായ രോഗങ്ങള്‍ തടയുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ കുത്തിവെപ്പിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വരെ വാക്‌സിന്‍ ഡോസുകളുടെ വിതരണം തുടരും.

Follow Us:
Download App:
  • android
  • ios