രാജ്യത്ത് ഇതുവരെ ആകെ 4,21,300 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 4,04,707 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,006 ആയി.

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 999 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. അതെസമയം പ്രതിദിന രോഗമുക്തി പുതിയ രോഗബാധയെക്കാള്‍ മുകളിലാണ് ഇന്നും. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,005 പേരാണ് സുഖം പ്രാപിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 പേര്‍ മരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് ഇതുവരെ ആകെ 4,21,300 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 4,04,707 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,006 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,587 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 1,356 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 398, മക്ക 241, കിഴക്കന്‍ പ്രവിശ്യ 111, അസീര്‍ 50, മദീന 48, ജീസാന്‍ 38, അല്‍ഖസീം 32, ഹായില്‍ 22, തബൂക്ക് 18, വടക്കന്‍ അതിര്‍ത്തി മേഖല 15, അല്‍ബാഹ 13, അല്‍ജൗഫ് 7, നജ്‌റാന്‍ 6.