രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,617 ആയി. ഇതില്‍ 5,37,570 പേരും സുഖം പ്രാപിച്ചു. ആകെ 8,794 പേര്‍ മരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 61 പേരുടെ നില ഗുരുതരമാണ്.

റിയാദ്: കൊവിഡ് (covid 19)ബാധിച്ച് സൗദി അറേബ്യയില്‍ (Saudi Arabia)ഇന്ന് ഒരാള്‍ മാത്രമാണ് മരിച്ചത്. രാജ്യത്തിന് വലിയ ആശ്വാസം നല്‍കുന്ന പ്രതിദിന കണക്കാണ് ഇന്ന് ആരോഗ്യമന്ത്രാലയം(Ministry of health) പുറത്തുവിട്ടത്. പുതുതായി 46 പേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 36 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 35,972 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നു. 

Add Asianetnews as a Preferred SourcegooglePreferred

 രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,617 ആയി. ഇതില്‍ 5,37,570 പേരും സുഖം പ്രാപിച്ചു. ആകെ 8,794 പേര്‍ മരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 61 പേരുടെ നില ഗുരുതരമാണ്. വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 11, മദീന 4, മക്ക 3, മറ്റ് 15 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. രാജ്യത്താകെ ഇതുവരെ 45,664,236 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,192,756 എണ്ണം ആദ്യ ഡോസ് ആണ്. 21,471,480 എണ്ണം സെക്കന്‍ഡ് ഡോസും. 1,700,192 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്.