രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2,585 പേരില്‍ 36 പേരുടെ നില ഗുരുതരമാണ്.

റിയാദ്: ആശങ്കയേറ്റി സൗദി അറേബ്യയില്‍(Saudi Arabia) പുതിയ കൊവിഡ് (covid 19)കേസുകള്‍ മുന്നൂറ് കടന്നു. 24 മണിക്കൂറിനിടയില്‍ 332 പേര്‍ക്ക് കൂടിയാണ്കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 121 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 5,52,081 ആയി.

ആകെ രോഗമുക്തി കേസുകള്‍ 5,40,627 ആണ്. ആെക മരണസംഖ്യ 8,869 ആയി. ഇന്ന് രാജ്യത്ത് ആകെ 32,678,701 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2,585 പേരില്‍ 36 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 49,198,463 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,930,879 എണ്ണം ആദ്യ ഡോസ് ആണ്. 23,032,389 എണ്ണം സെക്കന്‍ഡ് ഡോസും. 1,731,711 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 1,235,195 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 127, ജിദ്ദ 60, മക്ക 45, ദമ്മാം 11, മദീന 8, തായിഫ് 7, ഹുഫൂഫ് 7, ദഹ്‌റാന്‍ 6, മുബറസ് 6, ബുറൈദ 4, മജ്മഅ 4, ഖോബാര്‍ 4, യാംബു 4, ജുബൈല്‍ 4, ഖര്‍ജ് 4, ഖത്വീഫ് 3, അല്‍ബാഹ 2, താദിഖ് 2, ശഖ്‌റ 2, മറ്റ് 22 സ്ഥലങ്ങളില്‍ ഓരോന്നും രോഗികള്‍.