വ്യാഴാഴ്ച വൈകുന്നേരം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ വെച്ച് മയ്യിത്ത് നമസ്കാരം നടക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

റിയാദ്: സൗദിയിലെ മുന്‍ കിരീടാവകാശി മുഖ്‍രിന്‍ ബിന്‍ സഊദിന്റെ മാതാവ് മരണപ്പെട്ടു. ഇന്നലെയാണ് മരണവിവരം ഔദ്ദ്യോഗികമായി സൗദി ഭരണകൂടം പുറത്തുവിട്ടത്. വ്യാഴാഴ്ച വൈകുന്നേരം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ വെച്ച് മയ്യിത്ത് നമസ്കാരം നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവര്‍ സൗദി രാജാവിന് അനുശോചന സന്ദേശങ്ങളയച്ചു.