ഇസ്രയേൽ സേനക്കെതിരെയുള്ള പോരാട്ടത്തിൽ ഫലസ്തീനിൽ രക്തസാക്ഷിത്വം വരിച്ചവരുടെയും തടവിൽ കഴിയുന്നവരുടെയും കുടുംബങ്ങളായ 1,000 പേരും ഇതിലുണ്ട്. 

റിയാദ്: ഇക്കൊല്ലത്തെ ഹജ്ജ് തീർഥാടകരിൽ 4,951 പേരുടെ ബലിമൃഗങ്ങളുടെ ചെലവ് സൗദി ഭരണാധികാരി സൽമാൻ രാജാവ് വഹിക്കും. ഹജ്ജ്, ഉംറ എന്നിവക്കായുള്ള ഗസ്റ്റ് പ്രോഗ്രാമിന് കീഴിൽ ഈ വർഷം ഹജ്ജ് നിർവഹിക്കുന്നത് 92 രാജ്യങ്ങളിൽ നിന്നുള്ള 4951 പേരാണ്. ഇസ്രയേൽ സേനക്കെതിരെയുള്ള പോരാട്ടത്തിൽ ഫലസ്തീനിൽ രക്തസാക്ഷിത്വം വരിച്ചവരുടെയും തടവിൽ കഴിയുന്നവരുടെയും കുടുംബങ്ങളായ 1,000 പേരും ഇതിലുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യെമനെതിരെയുള്ള സൈനിക നടപടിയിൽ കൊല്ലപ്പെട്ട സൗദി പൗരന്മാരുടെയും യമനികളുടെയും 2,000 കുടുംബങ്ങൾക്കും ഗസ്റ്റ് പ്രോഗ്രാമിന് കീഴിൽ ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചു. ഇവരെ കൂടാതെ 280 സിറിയൻ തീർഥാടകർ, യെമനിൽ നിന്നുള്ള 150 മുസ്ലിം പണ്ഡിതന്മാർ, അറബ് ലീഗ് എജുക്കേഷനൽ, കൾചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷനിൽ (അലെക്‌സോ) നിന്നുള്ള 130 വ്യക്തികൾ എന്നിവരാണ് മറ്റ് ഗുണഭോക്താക്കൾ. ലോകമെമ്പാടുമുള്ള മുസ്‌ലീങ്ങൾക്ക് ട്വിറ്ററിലൂടെ ഈദ് ആശംസകൾ നേർന്ന സൽമാൻ രാജാവ് ഹജ്ജ് കാലം കൊണ്ടുവരുന്ന ഐക്യവും സമാധാനവും സഹോദര്യവും മഹത്തരമാണെന്ന് പറഞ്ഞു.

Read also: ഞങ്ങള്‍ക്ക് വിഭവശേഷിയും ഭൂമിയും സൗകര്യങ്ങളുമുണ്ട്; നിയോമിൽ നാളെയുടെ നാഗരികത സൃഷ്ടിക്കുമെന്ന് സൗദി കിരീടാവകാശി