Asianet News MalayalamAsianet News Malayalam

ഇന്ത്യയ്ക്ക് വീണ്ടും സൗദിയുടെ സഹായം; 60 ടണ്‍ ഓക്‌സിജന്‍ കൂടി അയച്ചു

ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ നേരത്തെ 80 ടണ്‍ ലിക്വിഡ് ഓക്‌സിജനും ചികിത്സാ സഹായങ്ങളും സൗദി ഇന്ത്യയിലേക്ക് അയച്ചിരുന്നു.

saudi sends 60 tons of oxygen to India
Author
Riyadh Saudi Arabia, First Published May 30, 2021, 10:14 AM IST

റിയാദ്: കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും സഹായവുമായി സൗദി അറേബ്യ. ഇന്ത്യയ്ക്ക് പിന്തുണ ഉറപ്പാക്കി 60 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ കൂടി സൗദിയില്‍ നിന്ന് അയച്ചു. മൂന്ന് കണ്ടെയ്‌നറുകളിലായാണ് ഓക്‌സിജന്‍ ഇന്ത്യയിലേക്ക് അയച്ചത്. ഇത് ജൂണ്‍ ആറിന് മുംബൈയിലെത്തും.

ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ നേരത്തെ 80 ടണ്‍ ലിക്വിഡ് ഓക്‌സിജനും ചികിത്സാ സഹായങ്ങളും സൗദി ഇന്ത്യയിലേക്ക് അയച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ സൗദി അറേബ്യ നല്‍കിയ സഹായത്തിന് ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് ഈ നടപടിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios