Asianet News MalayalamAsianet News Malayalam

ചൈനയിൽ നിന്ന്​ വന്ന സൗദി വിദ്യാർഥികൾക്ക്​ കൊറോണ ബാധയില്ല

പരിശോധന ഫലം നെഗറ്റീവ്​ ആണെങ്കിലും മുൻകരുതലെന്നോണം 14 ദിവസത്തേക്ക്​ വിദ്യാർഥികളെ മെഡിക്കൽ സംഘത്തിന്​ കീഴിൽ പ്രത്യേകം നിരീക്ഷിക്കും. തുടർ പരിശോധനാ നടപടികൾ പൂർത്തിയാക്കുന്നതിനും രോഗമുതക്​തമാണെന്ന്​ പൂർണമായും ഉറപ്പുവരുത്തുന്നതിനുമാണിത്​.

saudi students not infected by coronavirus
Author
Riyadh Saudi Arabia, First Published Feb 4, 2020, 3:07 PM IST

റിയാദ്​: ചൈനീസ്​ നഗരമായ വുഹാനിൽ നിന്ന്​ സൗദി അറേബ്യയിലേക്ക്​ തിരികെ കൊണ്ടുവന്ന 10​ വിദ്യാർഥികൾക്ക്​ കൊറോണ വൈറസ്​ ബാധയില്ലെന്ന്​ സ്ഥിരീകരിച്ചു. ആരോഗ്യ പരിശോധന ഫലം നെഗറ്റീവ്​ ആണെന്ന്​ സൗദി ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കി. പരിശോധനയുടെ ആദ്യ ലാബോറട്ടറി ഫലമാണ്​ മന്ത്രാലയം പുറത്തുവിട്ടത്​​.

പരിശോധന ഫലം നെഗറ്റീവ്​ ആണെങ്കിലും മുൻകരുതലെന്നോണം 14 ദിവസത്തേക്ക്​ വിദ്യാർഥികളെ മെഡിക്കൽ സംഘത്തിന്​ കീഴിൽ പ്രത്യേകം നിരീക്ഷിക്കും. തുടർ പരിശോധനാ നടപടികൾ പൂർത്തിയാക്കുന്നതിനും രോഗമുതക്​തമാണെന്ന്​ പൂർണമായും ഉറപ്പുവരുത്തുന്നതിനുമാണിത്​. ഞായറാഴ്​ചയാണ്​ ചൈനയിലെ വുഹാൻ മേഖലയിൽ നിന്ന്​ 10 സൗദി വിദ്യാർഥികളെ സൽമാൻ രാജാവി​ന്റെയും കിരീടാവകാശിയുടെയും നിർദേശത്തെ തുടർന്ന്​ പ്രത്യേക വിമാനത്തിൽ റിയാദിലെത്തിച്ചത്​. ഇവരെ പിന്നീട്​ വിദഗ്​ധരായ മെഡിക്കൽ സംഘത്തോടൊപ്പം പുർണ സജ്ജവും അനുയോജ്യവുമായ താമസ കേന്ദ്രങ്ങളിലേക്ക്​ മാറ്റുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios