റിയാദ്: കൊവിഡ് വ്യാപനത്തിനുള്ള സാഹചര്യം കണക്കിലെടുത്ത് വിവിധ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യമൊരുക്കാനുള്ള പദ്ധതിയുമായി സൗദി നഗര ഗ്രാമ മന്ത്രാലയം. കൂടുതല്‍ ആളുകള്‍ ഒരു മുറിയില്‍ താമസിക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു ബദല്‍ സംവിധാനം ഒരുക്കുന്നത്.

കൊവിഡ് കാലം അവസാനിക്കുന്ന വരെ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കാന്‍ തയ്യാറായിട്ടുള്ളവര്‍ക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ https://www.momra.gov.sa/ar/alternative-hou-singല്‍ രജിസ്റ്റര്‍ ചെയ്യണം.

 വാടക കരാര്‍ അനുസരിച്ചോ സൗജന്യമായോ കെട്ടിടം വിട്ടുനല്‍കാമെന്ന് മന്ത്രാലയം അറിയിച്ചു. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ രണ്ടാഴ്ചയായി വിവിധ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.