റിയാദ്: സൗദി അറേബ്യയിലെ മുഴുവൻ പ്രദേശങ്ങളിലെയും റസ്റ്റോറൻറുകളിലും കഫേകളിലും ജൂലൈ 28 മുതൽ ഇലക്ട്രോണിക് പേയ്മെൻറ് സംവിധാനം നിർബന്ധമാക്കുന്നു. ബിനാമി ഇടപാടുകൾ നിർമാർജ്ജനം ചെയ്യുന്നതിനായുള്ള ദേശീയ പദ്ധതി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷമാണ് എല്ലാ മേഖലകളിലും ക്രമേണ ഇലക്ട്രോണിക് പേയ്മെൻറ് സംവിധാനം നടപ്പാക്കാൻ ആരംഭിച്ചത്.

ഘട്ടങ്ങളായി വിവിധ വാണിജ്യ മേഖലകളിൽ സംവിധാനം നിർബന്ധമാക്കി വരികയാണ്. ആദ്യം പെട്രോൾ പമ്പുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് ആരംഭിച്ചത്. 2020 ആഗസ്റ്റ് 25ഓടെ എല്ലാ വാണിജ്യ മേഖലകളിലും ഇ പേയ്മെൻറ് നടപ്പാക്കാനാണ് തീരുമാനം. 
സൗദിയിൽ നിന്ന് കേരളത്തിലേക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

മക്കയിൽ ഉംറയും ത്വവാഫും ഉടൻ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്