Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്‌സിന്‍: മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തയ്യാറെടുത്ത് സൗദി അറേബ്യ

വാക്‌സിന്‍ നിര്‍മ്മാണത്തിലെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ ചൈനയിലാണ് നടത്തിയത്. രണ്ട് ഘട്ടങ്ങളിലും വാക്‌സിന്റെ ഫലപ്രാപ്തിയും സുരക്ഷയും സ്ഥിരീകരിച്ചതിന് ശേഷമാണ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത്.

saudi to prepare for third phase of covid vaccine clinical trials
Author
Riyadh Saudi Arabia, First Published Aug 11, 2020, 1:31 PM IST

റിയാദ്: കൊവിഡ് വാക്സിന്‍ വികസനത്തിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയലിനായുള്ള കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കുകയാണ്. ചൈനീസ് കമ്പനിയായ കാന്‍സിനോയുമായി സഹകരിച്ചാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

വാക്‌സിന്‍ നിര്‍മ്മാണത്തിലെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ ചൈനയിലാണ് നടത്തിയത്. രണ്ട് ഘട്ടങ്ങളിലും വാക്‌സിന്റെ ഫലപ്രാപ്തിയും സുരക്ഷയും സ്ഥിരീകരിച്ചതിന് ശേഷമാണ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത്. മൂന്നാം ഘട്ടം വിവിധ രാജ്യങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്ന ക്ലിനിക്കല്‍ പഠനങ്ങളാണ്. സൗദി അറേബ്യയില്‍ നിന്ന് 5,000 പേരെയാണ് ക്ലിനിക്കല്‍ ട്രയലിനായി ഉദ്ദേശിക്കുന്നത്. 18 വയസ്സിന് മുകളിലുള്ളവരെയാണ് ഇതിനായി തെരഞ്ഞെടുക്കുക.

രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് വാക്‌സിന്‍ നല്‍കുക. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിനായി ഗവേഷണ സംഘങ്ങള്‍ ഇവരെ നിരീക്ഷിക്കും. റിയാദ്, ദമ്മാം, മക്ക എന്നീ പ്രധാന നഗരങ്ങളിലാണ് ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതെന്നും ട്രയല്‍ എപ്പോള്‍ ആരംഭിക്കുമെന്ന് ഉടനെ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ കൊവിഡ് പരിശോധനാ നിരക്ക് പുറത്തിറക്കി ഒമാന്‍
 

Follow Us:
Download App:
  • android
  • ios