മക്ക: സംസം വെള്ളം വീടുകളില്‍ എത്തിച്ച നല്‍കുന്ന പദ്ധതിയുമായി സൗദി അറേബ്യ. ദേശീയ ജല കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തില്‍ മക്കയിലാണ് സംസം ബോട്ടിലുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നത്.

സൗദിയിലെ എല്ലാ പ്രവിശ്യകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. അഞ്ചു ലിറ്ററിന്റെ സംസം കുപ്പികളാണ് ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ച് നല്‍കുന്നത്. സംസം വെള്ളം വീടുകളില്‍ എത്തിക്കുന്ന ഹനാക് പോര്‍ട്ടല്‍ തിങ്കളാഴ്ച മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് തുടങ്ങും. അഞ്ചു ലിറ്ററിന്റെ സംസം വെള്ളത്തിന് ഏഴര റിയാലാണ് ഹനാക് പോര്‍ട്ടല്‍ വഴി ഉപയോക്താക്കള്‍ അടയ്‌ക്കേണ്ടത്. തിരിച്ചറിയല്‍ കാര്‍ഡ് നമ്പരുകള്‍ നല്‍കി ഓര്‍ഡര്‍ ചെയ്ത് ഓണ്‍ലൈന്‍ വഴി പണമടയ്ക്കാംം. ഒരാള്‍ക്ക് പരമാവധി നാലു ബോട്ടിലുകളാണ് ലഭിക്കുക.