റിയാദ്: കൈവശമുള്ള അധികപണം വെളിപ്പെടുത്താത്തവര്‍ക്കെതിരെ നപടിയെടുക്കാന്‍ തീരുമാനിച്ച് സൗദി അറേബ്യ. സൗദിയില്‍ നിന്നോ സൗദിയിലേക്കോ എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും കരമാര്‍ഗവും യാത്ര ചെയ്യുമ്പോള്‍ അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകളില്‍ കൈവശമുള്ള പരിധിയിലധികമുള്ള പണം വെളിപ്പെടുത്താത്തവര്‍ക്കെതിരെയാണ് നടപടി വരുന്നത്. നിലവില്‍ 778 കേസുകളിലാണ് കഴിഞ്ഞ വര്‍ഷം അന്വേഷണം നടത്തിയതെന്ന് ദേശീയ സുരക്ഷാ ഏജന്‍സിക്ക് കീഴിലുള്ള ധനഅന്വേഷണ വിഭാഗം അറിയിച്ചു. 

കൈവശമുള്ള അറുപതിയാരം റിയാലിനും അതിന് മുകളിലുമുള്ള പണം സ്വര്‍ണ്ണ ബിസ്ക്റ്റ്, ആഭരണം, ട്രാവലേഴ്സ് ചെക്ക് തുടങ്ങിയവയെക്കുറിച്ച് പ്രത്യേക ഫോറം പൂരിപ്പിച്ച് കസ്റ്റമേഴ്സിന് മുന്നില്‍ മുന്‍കൂട്ടി വെളിപ്പെടുത്തണം എന്നാണ് വ്യവസ്ഥ.

കള്ളപ്പണ ഇടപാട് അടക്കമുള്ള നികുതി വെട്ടിപ്പു തടയുന്നതിനുവേണ്ടിയാണ് നടപടി. ഇതുവെളിപ്പെടുത്താത്ത യാത്രക്കാര്‍ക്കെതിരായ കേസുകള്‍ കസ്റ്റംസിലേക്ക് കൈമാറുകയും ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളെ അറിയിക്കും. സ 

കഴിഞ്ഞ വര്‍ഷം 27622 പേര്‍ ഫോറം പൂരിപ്പിച്ചുനല്‍കി. 3000 റിയാലില്‍ കൂടുതലായി കൈവശമുള്ള ചരക്കുകളെക്കുറിച്ചും സെലക്ടീവ് ടാക്സ് ബാധകമായ ഉത്പന്നങ്ങളെക്കുറിച്ചും സമാനമായി മുന്‍കൂട്ടി വെളിപ്പെടുത്തണം. 

ഈ ഫോറം പൂരിപ്പിച്ചുനല്‍കാതെ ഇവ കൈവശം വയ്ക്കുന്നവര്‍ക്കിതെരി പിടികൂടുന്ന പണത്തിന്‍റെ 25 ശതമാനത്തിന് തുല്യമായ പിഴ ഈടാക്കും. കള്ളപ്പണമാണെന്നോ കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ചതാണെന്നോ സംശയിക്കപ്പെട്ടാല്‍ മുഴുവന്‍ തുകയും കസ്റ്റഡിയിലെടുക്കും. പണം കൈവശംവച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും. പത്തുവര്‍ഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണ് ഇത്. തുടര്‍ച്ചയായി നിയമംലംഘിക്കുന്നവര്‍ക്ക് ശിക്ഷ ഇരട്ടിയായിരിക്കും.