ഇത് സംബന്ധിച്ച വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് അധികൃതരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ സുരക്ഷാ വകുപ്പുകള്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

റിയാദ്: യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്‍ത സംഭവത്തില്‍ സ്വദേശി യുവാവിനെ അറസ്റ്റ് ചെയ്‍തതായി മക്ക പ്രവിശ്യ പൊലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ ഗാംദി പറഞ്ഞു. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നായിരുന്നു മുപ്പത് വയസുകാരന്റെ ഭീഷണി. 

ഇത് സംബന്ധിച്ച വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് അധികൃതരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ സുരക്ഷാ വകുപ്പുകള്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ നിയമനടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് വക്താവ് പറഞ്ഞു.