സ്വദേശി യുവതി-യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ധാരണാപത്രം നേരത്തെ ഒപ്പുവെച്ചിരുന്നു. പരിശീലന ചെലവിന്റെ 35 ശതമാനം മാനവ വിഭവശേഷി വികസന നിധിയാണ് വഹിക്കുന്നത്. 

റിയാദ്: സൗദി അറേബ്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാനുള്ള നടപടികള്‍ റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോരിറ്റി ആരംഭിച്ചു. ഇതിന്റെ ആദ്യ ഘട്ടമായി സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കും റിയല്‍ എസ്റ്റേറ്റ് മേഖലകളിലുള്ള ജോലികളിലേക്ക് ആവശ്യമായ പരിശീലനം നല്‍കും. 11,200 പേര്‍ക്കാണ് മാനവവിഭവ ശേഷി വികസന നിധിയുമായി സഹകരിച്ച് പരിശീലനം നല്‍കുന്നത്.

സ്വദേശി യുവതി-യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ധാരണാപത്രം നേരത്തെ ഒപ്പുവെച്ചിരുന്നു. പരിശീലന ചെലവിന്റെ 35 ശതമാനം മാനവ വിഭവശേഷി വികസന നിധിയാണ് വഹിക്കുന്നത്. വിജയികരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിവിധ വകുപ്പുകളുടെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ജോലിയില്‍ പ്രവേശിക്കുന്നവരുടെ വേതനത്തിന്റെ 65 ശതമാനവും നിശ്ചിത കാലത്തേക്ക് മാനവ വിഭവശേഷി വികസന നിധി നല്‍കും. റിയല്‍ എസ്റ്റേറ്റ് മാനേജര്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ്, മാര്‍ക്കറ്റിങ്, യൂണിറ്റ് മാനേജര്‍ തുടങ്ങിയ തസ്‍തികകളാണ് സ്വദേശിവത്കരിക്കുന്നത്.