ടെലികമ്മ്യൂണിക്കേഷന്‍, ആരോഗ്യം, റിയല്‍ എസ്‌റ്റേറ്റ്, ഹോട്ടല്‍, കോഫി സെന്ററുകള്‍, തുടങ്ങിയ മേഖലകളില്‍ സ്വദേശികൾക്കു പ്രത്യേക പരിശീലനം നല്‍കും. 

റിയാദ്: സ്വദേശിവത്കരണം ഊര്‍ജിതമാക്കാനും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് സൗദി അറേബ്യ പുതിയ 68 പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുന്നു. നിലവിലെ സ്വദേശിവത്കരണത്തിനു പുറമെയാണ് പുതിയ പദ്ധതികൂടി നടപ്പിലാക്കാൻ തൊഴിൽ മന്ത്രാലയം ഒരുങ്ങുന്നത്.

സ്വദേശിവത്കരണം ഊര്‍ജിതമാക്കാനും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടു പുതിയ 68 പദ്ദതികള്‍ നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചതായി തൊഴില്‍-സാമുഹ്യ ക്ഷേമ മന്ത്രി അഹമ്മദ് അല്‍ രാജ്‌ഹിയാണ് അറിയിച്ചത്. പുതിയ പദ്ധതിയുടെ ഭാഗമായി സ്വദേശി യുവതി യുവാക്കള്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭ്യമാക്കുന്നതിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൂടാതെ ടെലികമ്മ്യൂണിക്കേഷന്‍, ആരോഗ്യം, റിയല്‍ എസ്‌റ്റേറ്റ്, ഹോട്ടല്‍, കോഫി സെന്ററുകള്‍, തുടങ്ങിയ മേഖലകളില്‍ സ്വദേശികൾക്കു പ്രത്യേക പരിശീലനം നല്‍കും. 
അതാത് തൊഴിലുകളുടെ നിലവാരം ഉയര്‍ത്തുന്നതിനായുള്ള പ്രത്യേക ടെസ്റ്റുകളും നടത്തും.

കൂടാതെ സ്വാകാര്യ സ്ഥാപനങ്ങള്‍ക്കുള്ള വിസ നടപടികള്‍ വേഗത്തിലാക്കും. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് മേഖലയില്‍ വിദേശ നിക്ഷേപം, തൊഴില്‍ മേഖലുടെ വിപുലീകരണം ലക്ഷ്യമാക്കി പരാതികളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പിക്കല്‍, വിദേശികളുടെ റീ എന്ററി വിസ, എക്‌സിറ്റ് വിസ എന്നിവയുടെ നടപടികള്‍ മികവുറ്റതാക്കുക തുടങ്ങിയവ പുതിയ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.