ഈ രംഗത്തെ സ്വദേശിവത്കരണത്തിലൂടെ സ്വദേശികള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കും. എന്നാല്‍ വിദേശികള്‍ക്ക് വന്‍ തിരിച്ചടിയുമാകും.

റിയാദ്: ഉപഭോക്തൃ സേവനം നല്‍കുന്നതിനുള്ള കാള്‍ സെന്റര്‍ ജോലികള്‍ സൗദി അറേബ്യയില്‍ ഇനി സ്വദേശികള്‍ക്ക് മാത്രം. ഓണ്‍ലൈനായും ഫോണ്‍ മുഖേനെയും വിവിധ കമ്പനികളുടെ ഉപഭോക്താക്കള്‍ക്കും ഇടപാടുകാര്‍ക്കും സേവനം നല്‍കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലെയും ജോലികളില്‍ സൗദി യുവതിയുവാക്കളെ നിയമിക്കണമെന്ന സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ നടപ്പായത്.

ഈ രംഗത്തെ സ്വദേശിവത്കരണത്തിലൂടെ സ്വദേശികള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കും. എന്നാല്‍ വിദേശികള്‍ക്ക് വന്‍ തിരിച്ചടിയുമാകും. നിലവില്‍ ഈ മേഖലയില്‍ ജോലിയെടുക്കുന്ന പ്രവാസികള്‍ മുഴുവന്‍ പുറത്താകും. ഫോണ്‍, ഈമെയില്‍, ചാറ്റിങ്, സോഷ്യല്‍ മീഡിയ, നേരിട്ട് ഇടപെടല്‍, പുറം കരാര്‍ സേവനങ്ങള്‍ തുടങ്ങിയ ഏത് വഴിയിലൂടെയുമുള്ള കസ്റ്റമര്‍ സര്‍വീസ് ജോലിയില്‍ സൗദികളെയല്ലാതെ നിയമിക്കാന്‍ പാടില്ല. നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona